Thursday, 11 May 2017

സ്നേഹമാധുര്യം


ഓരോ ദിവസങ്ങളും എന്തെല്ലാം അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. സന്തോഷവും ദുഖവും ഇടകലർന്ന, നന്മയും തിന്മയും ഉൾക്കൊള്ളുന്ന, പല അനുഭവങ്ങൾ. ഇവ ഓരോന്നും നമ്മളിലുണ്ടാക്കുന്ന വികാരങ്ങളും വ്യത്യസ്തമല്ലെ. ചിരിച്ചും ദേഷ്യപ്പെട്ടും. കരഞ്ഞും സന്തോഷിച്ചും, വേദനിച്ചും സാന്ത്വനപ്പെട്ടും അങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഓരോരോ നിമിഷങ്ങളായി കടന്നുപോവുന്നു. അങ്ങനെ നമ്മളറിയാതെ ഒരു ദിവസം മരണം കടന്നുവരികയും ചെയ്യുന്നു. ഈ ക്ഷണികമായ യാത്രയിൽ നല്ല ഓർമ്മകൾ ജീവിതാന്ത്യം വരെ നമ്മുടെ കൂടെയുണ്ടാവും. ഈ ഓർമ്മകളിലൊക്കെയും സ്നേഹം പഴങ്ങളിൽ പഞ്ചസാര എന്നത് പോലെ ചേർന്ന് കിടക്കും. ഒപ്പം നല്ല സൗഹൃദത്തിന്റെ ഒരു അടിക്കുറിപ്പും. അതാണ് സ്നേഹത്തിന്റെ വില. നമുക്ക് പറഞ്ഞറിയിക്കുവാനാകാത്ത മാധുര്യമുണ്ട് ഈ വികാരത്തിന്. അതുകൊണ്ടു തന്നെ നമുക്കുണ്ടാവുന്ന അനുഭവങ്ങളുടെ ചേരുവകളിലേക്കു സ്നേഹം നമുക്ക് കൂടുതലായി ചേർത്ത് നോക്കാം. ഒരുപക്ഷെ ജീവിതത്തിനു ശാന്തിയും സമാധാനവും കൊണ്ടുവരാൻ അത് സഹായിച്ചാലോ. അതുകൊണ്ടു തന്നെ ആരെയും വെറുപ്പിക്കാതിരിക്കുക.സ്നേഹത്തോടെ നല്ല മനസ്സോടെ സമൂഹവുമായി ഇടപഴകുക. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും വില മനസിലാക്കുക. 
നല്ലൊരു ദിവസം ആശംസിക്കുന്നു. 
സ്നേഹത്തോടെ ശിവദാസ്

No comments:

Post a Comment