Friday, 19 May 2017

മതം

എന്നെയും നിന്നെയും ഒന്നിലേക്ക് നയിക്കുന്ന
സ്നേഹമാകുന്ന ഒരു നദിയാണ് മതം
എന്റെയും നിന്റെയും ഹൃദയത്തിലെ ഇരുട്ട്
വെളിച്ചമാക്കാനുള്ള ഔഷധ ജലമാണ് മതം.

എന്നെയും നിന്നെയും സഹയാത്രികരാക്കുന്ന
മനുഷ്യത്വത്തിന്റെ തീവണ്ടിയാണ് മതം,
എന്നിലും നിന്നിലും സഹിഷ്ണുതയുടെ പൂക്കൾ
വിരിയിക്കുന്ന വസന്ത ഋതുവാണ്‌ മതം.

എനിക്കും നിനക്കും സ്വന്തമായുള്ളത് പങ്കിടാൻ
നമ്മെ സഹായിക്കുന്ന മധ്യവർത്തിയാണ് മതം,
എന്റെയും നിന്റെയും എന്നുള്ള ഭേദഭാവങ്ങളെ
വേരോടെ പിഴുതെറിയുന്ന കാറ്റാണ് മതം.

എന്നിലേയും നിന്നിലേയും കാമക്രോധമോഹങ്ങളെ
സ്ഫുടം ചെയ്തു നന്മയാക്കുന്ന അഗ്നിയാണ് മതം,
എനിക്കും നിനക്കും സത്കർമ്മങ്ങൾ ചെയ്യാൻ
നന്മതൻ പാതയൊരുക്കുന്ന പ്രേരണയാണ് മതം.

എന്നിലും നിന്നിലുമുള്ള അജ്ഞതയകറ്റുന്ന
ജ്ഞാനത്തിൻറെ സുവർണ്ണ ദീപമാണ് മതം,
എന്റെയും നിന്റെയും വിശ്വാസങ്ങൾ പരസ്പരം
ആദരിക്കാൻ ശക്തി പകരുന്ന ചൈതന്യമാണ് മതം.

എന്റെ വീടിനടുപ്പിൽ ഞാൻ വേവിക്കും മാധുര്യം
നിന്റെ ഉമ്മറത്തിണ്ണയിലെത്തിക്കാനെനിക്ക്
തുണയായി  ഏപ്പോഴും കൂടെയുണ്ടാവുന്ന
എന്നിലെ ആത്മവിശ്വാസമാണ് എനിക്ക് മതം

ഇക്കഥയറിയാതെ തമ്മിലടിച്ചുകൊണ്ടിരിക്കുന്ന
നീയും ഞാനും വെറും വിഡ്ഢികളല്ലേ?
മതമതീ ഭുവനത്തിങ്കലൊന്നല്ലോ മനുഷ്യത്വം
അതുണ്ടെങ്കിൽ വേണമോ നമുക്ക് മറ്റൊരു മതം

Thursday, 11 May 2017

സുഹൃത്ത്

ആരാണ് യഥാർത്ഥ സുഹൃത്ത്. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുവാനും, ആപത്തുകളില്‍ കൂടെനില്‍ക്കുവാനും കഴിയുന്നവന്‍ ആയിരിക്കണം അല്ലേ. അങ്ങനെയുളള ഒരാളെ ഈ സമൂഹത്തില്‍കണ്ടുകിട്ടുക കുറച്ച് പ്രയാസമാണെന്ന് എനിക്കു തോന്നുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച്നിറം മാറുന്നവരാണ് പലരും. പാരവെക്കുവാനും കുറ്റപ്പെടുത്തുവാനും ഒരുമടിയുമില്ലാത്തവര്‍.അതുമല്ലെങ്കില്‍ കാര്യസാധ്യത്തിനുവേണ്ടി ഒത്തുകൂടും. അതു കഴിയുമ്പോള്‍ കറിവേപ്പിലപോലെ നമ്മളെ പുറംന്തളളും. എനിക്കു പരിചയമുളള പലരുടേയും അനുഭവങ്ങള്‍ കണ്ടാണ്ഞാനിത് പറയുന്നത്. എത്ര അമൂല്യമായബന്ധമാണ് സൗഹൃദം. പരിശുദ്ധമായ സ്നേഹത്തിന്റെ പുതിയ പുതിയ മേച്ചില്പുറങ്ങളിലേക്ക് അത് നമ്മളെ കൊണ്ടുപോകുന്നു. എങ്കിലും ഏതൊരു വ്യക്തിയും അവന്റെ ചങ്ങാതിമാരോട് ചിലമര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു. ഇത്എന്റെ ചിലതോന്നലുകളാണേ.
1) സുഹൃത്തുക്കളുടെ രഹസ്യങ്ങള്‍ ഒരിക്കലും പരസ്യമാക്കരുത്.
2) സുഹൃത്തുക്കളെ ഒരവസരത്തിലും ഒറ്റിക്കൊടുക്കരുത്.
3) സുഹൃത്തുക്കളെ ഒരിക്കലും പാരവെക്കരുത്.
4) താന്‍എങ്ങനെയാണോ അത്രതന്നെ പ്രധാന്യം സുഹൃത്തിനും നല്‍കണം
5) സുഹൃത്തിന്റെകുടുംബം സ്വന്തം കുടുംബം പോലെ കരുതണം.
6) ഞാന്‍ ഏല്ലാംചെയ്യുന്നു. പക്ഷെ അവന്‍ എനിക്കൊന്നും ചെയ്യുന്നില്ലല്ലോ, എന്നിങ്ങനെയുളള പ്രതിക്ഷകള്‍ സൗഹൃദത്തില്‍ ഉണ്ടാവരുത്.
7) സുഹൃത്തിന്ഒരാപത്ത് വരുമ്പോള്‍ ഒഴിഞ്ഞുമാറാതെ കൂടെ നില്‍ക്കണം.
8) സുഹൃത്തിന്റെഅനുവാദമില്ലാതെ ഒരിക്കലും അയാളുടെ സ്വകര്യതകളിലോ,കുടുംബ പ്രശ്നങ്ങളിലോ തലയിടരുത്.
9) പരസ്പരം കുറ്റംപറയരുത്.
ഓര്‍മ്മിക്കുക – സൗഹൃദം മഹത്തായ ഒന്നാണ്.ഫേസ്ബുക്ക് പോലുളള നെറ്റ് വർക്കുകൾപോലും ഉണ്ടായത് സൗഹൃദത്തെ അവലംബിച്ചാണ്.എന്താണ് നിങ്ങളുടെ അഭിപ്രായം.

സ്നേഹമാധുര്യം


ഓരോ ദിവസങ്ങളും എന്തെല്ലാം അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. സന്തോഷവും ദുഖവും ഇടകലർന്ന, നന്മയും തിന്മയും ഉൾക്കൊള്ളുന്ന, പല അനുഭവങ്ങൾ. ഇവ ഓരോന്നും നമ്മളിലുണ്ടാക്കുന്ന വികാരങ്ങളും വ്യത്യസ്തമല്ലെ. ചിരിച്ചും ദേഷ്യപ്പെട്ടും. കരഞ്ഞും സന്തോഷിച്ചും, വേദനിച്ചും സാന്ത്വനപ്പെട്ടും അങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഓരോരോ നിമിഷങ്ങളായി കടന്നുപോവുന്നു. അങ്ങനെ നമ്മളറിയാതെ ഒരു ദിവസം മരണം കടന്നുവരികയും ചെയ്യുന്നു. ഈ ക്ഷണികമായ യാത്രയിൽ നല്ല ഓർമ്മകൾ ജീവിതാന്ത്യം വരെ നമ്മുടെ കൂടെയുണ്ടാവും. ഈ ഓർമ്മകളിലൊക്കെയും സ്നേഹം പഴങ്ങളിൽ പഞ്ചസാര എന്നത് പോലെ ചേർന്ന് കിടക്കും. ഒപ്പം നല്ല സൗഹൃദത്തിന്റെ ഒരു അടിക്കുറിപ്പും. അതാണ് സ്നേഹത്തിന്റെ വില. നമുക്ക് പറഞ്ഞറിയിക്കുവാനാകാത്ത മാധുര്യമുണ്ട് ഈ വികാരത്തിന്. അതുകൊണ്ടു തന്നെ നമുക്കുണ്ടാവുന്ന അനുഭവങ്ങളുടെ ചേരുവകളിലേക്കു സ്നേഹം നമുക്ക് കൂടുതലായി ചേർത്ത് നോക്കാം. ഒരുപക്ഷെ ജീവിതത്തിനു ശാന്തിയും സമാധാനവും കൊണ്ടുവരാൻ അത് സഹായിച്ചാലോ. അതുകൊണ്ടു തന്നെ ആരെയും വെറുപ്പിക്കാതിരിക്കുക.സ്നേഹത്തോടെ നല്ല മനസ്സോടെ സമൂഹവുമായി ഇടപഴകുക. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും വില മനസിലാക്കുക. 
നല്ലൊരു ദിവസം ആശംസിക്കുന്നു. 
സ്നേഹത്തോടെ ശിവദാസ്

Monday, 23 February 2015

സ്നേഹിക്കാം....ഈ മണ്ണിൽ സ്വർ ഗ്ഗം തീർ ക്കാം ..........

ഞാ ആലോചിക്കുകയായിരുന്നു. നമ്മളെന്തിനാണ്  പരസ്പരം വെറുക്കുന്നത്. കുറ്റപ്പെടുത്തുന്നത്  പകരം നമുക്ക്  സ്നേ ഹിച്ച്ചു കൂ ടെ ? നന്മയു ടെ  പാതയിലൂ ടെ സഞ്ച രിച്ചു കൂ ടെ ?  ലോകത്തുള്ള  എല്ലാ  പ്രശ്നങ്ങൾക്കും  കാരണം  നമ്മ  തന്നെയല്ലേ ? ശു ദ്ധ മായ  മനസ്സ്  അതാണൊരുവന്റെ ഏറ്റ വും വലിയ സമ്പത്ത്  എന്ന് ഞാ കരുതുന്നു. കാരണം ഒരുവനെ കൊണ്ട്ട്  എല്ലാം  ചെയ്യിക്കുന്നത് അവന്റെ മനസ്സല്ലേ . അപ്പോ നല്ല ഒരു മനസ്സിന്  ഉട മയായാ നമ്മ നല്ല പ്ര വൃ ത്തിക ല്ലേ ചെയ്യുക

അതുപോലെ, എന്റേത്, നിന്റേത്  എന്നിങ്ങനെയുള്ള ചിന്താ ഗതിക, എത്ര മാ ത്രം  സ്വാ മാണ്. ഒരു സമൂഹ ജീവിയാ  മനുഷ്യ  ഒരിക്കലും സ്വാ നാ വരുത് എന്നാണ് എനി ക്ക്  തോ ന്നുന്നത് . ഒരു  സമൂഹം നന്നാവുമ്പോ അതിന്റെ ഗുണം  സമൂഹത്തിലെ എല്ലാ അംഗ ങ്ങ ക്കും ഒരു പോലെ തന്നെയല്ലേ ലഭിക്കുക. എല്ലാവരേയും  സ്നേഹിക്കുക, ആവശ്യമുള്ളപ്പോ ആവും വിധ ത്തി സഹായിക്കുക, തെറ്റുകളി ക്ഷമിക്കുവാ കഴിയുക, ആരെയും ഉപദ്രവിക്കാതിരിക്കുക. ഇതെ ല്ലാം തൊരു വ്യക്തിക്കും  ചെയ്യാ കഴിയുന്ന  കാര്യങ്ങ തന്നെയല്ലെ

നമുക്ക്  കിട്ടിയ മനുഷ്യ ജന്മം  വളരെ പരിശുദ്ധ മായ  ഒന്നായി കരുതുക. നമ്മുടെ ജന്മത്താ ആര്ക്കും വേദ യുണ്ടാ വാതി രിക്കുവാ ശ്രമി ക്കുക. മറ്റുള്ളവരെ ദ്രോഹിക്കുന്നത് വഴി ഒരുവ്യക്തിക്ക്  എന്ത്  നേ ട്ടമാണ്  ലഭിക്കുന്നത് . സ്നേഹം അതൊരു ദിവ്യൌഷധം തന്നെയാണ്. യാതൊരു ചിലവും കൂടാതെ   ഥെ ഷ്ടം ഉപയോഗിക്കുവാ കഴിയുന്ന മരുന്ന്‌ . അത്  ധാ രാ മായി ഉപയോ ഗിക്കുക . ബന്ധങ്ങ  ദൃ മാ ക്കാ നും . നു ഷ്യ ജീവിതം സ്വര് ഗ്ഗ തുല്യമാക്കുവാനും  ഒരു വികാ രത്തിനു സാധി ക്കും . അതുകൊണ്ട്  സ്നേ ഹിക്കുക ......എല്ലാ രേ യും,  ഒരു പോ ലെ, മ്മ ളെ ല്ലാം ഒന്ന ല്ലേ......കാല ങ്ങ ക്കപ്പുറം   തോ അമ്മ  പെ റ്റ  സന്തതിപര മ്പ രകളിലെ ഇന്നത്തെ കാലത്തെ   ക്കുന്ന കണ്ണിക ......


Monday, 12 January 2015

അമ്മേ മാപ്പ് തരൂ ...............

ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ ഗോപുരത്തില്‍ നിന്നും മുന്നോട്ടു പോകുന്ന പാത വലതുവശത്തേക്ക് തിരിയുന്നിടതാണ് ആ കടവ്. മോക്ഷധായിനിയായ ജലധിയില്‍ മുങ്ങി പാപത്തിന്റെ ഭാണ്ടക്കെട്ടുകള്‍ ഇറക്കിവെക്കുവാനായി ആയിരങ്ങള്‍ എത്തുന്നിടം. നദിയിലേക്ക് ഇറങ്ങി ചെല്ലുന്ന പടിക്കെട്ടുകളിലോന്നില്‍ ഇരിക്കുകയായിരുന്നു ഞാനും റിഷയും. ഒരു യാത്രയുടെ ഭാഗമായി ആ ക്ഷേത്രനഗരിയില്‍ എത്തിയതായിരുന്നു ഞങ്ങള്‍.  രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. അതിനാല്‍ അവിടം വിജനമായിരുന്നു. കാര്‍ത്തിക മാസത്തിലെ പൂര്‍ണ ചന്ദ്ര പ്രഭയില്‍ മുങ്ങി ശാന്തമായൊഴുകുന്ന നദിയെ കടന്നെത്തുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞങ്ങള്‍ അവരെ കണ്ടത്. തോളത്ത് ഒരു സഞ്ചിയും, കൈയ്യില്‍ ഒരു പാത്രവുമായി, ശുഭ്ര വസ്ത്രം ധരിച്ച ഒരു വൃദ്ധ പതുക്കെ നടന്ന്  ഞങ്ങളിരിക്കുന്നതിനു അപ്പുറത്തായി വന്നിരുന്നു. സഞ്ചിയും പാത്രവും നിലത്തു വെച്ച് അവര്‍ നദിയിലിറങ്ങി കാലും മുഖവും കഴുകി വന്നു. പിന്നെ ക്ഷേത്രത്തിനു നേരെ നോക്കി തോഴുതതിനുശേഷം പാത്രത്തില്‍ നിന്നും എന്തോ എടുത്തു കഴിക്കുവാന്‍ തുടങ്ങി. ഒരു പക്ഷെ ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദമായിരിക്കണം. മൂടല്‍ മഞ്ഞു പരന്നുതുടങ്ങിയ ആ തണുപ്പാര്‍ന്ന അന്തരീക്ഷത്തില്‍ ഒരു ഷാള്‍ പോലും പുതക്കാതെ ഇരിക്കുന്ന അവരോടു എനിക്ക് അനുകമ്പ തോന്നി. ഞാന്‍ അവര്‍ക്കരുകിലേക്ക് നടന്നു. എന്തൊരു തേജസ്വുറ്റ മുഖം. പുതച്ചിരുന്ന ഷാള്‍ ഞാന്‍ അവര്‍ക്ക് നേരെ നീട്ടി. അവര്‍ അത് വാങ്ങിയില്ല. പകരം ശാന്തഗംഭീരമായ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു. "നോക്ക് കുട്ടീ, ഞാന്‍ മാത്രമാണോ ഇങ്ങനെ തണുപ്പും ചൂടും സഹിച്ച്‌, ഇതുപോലെ എത്രയോ പേര്‍ ഇവിടെ അഗതികളായില്ലേ. അവരെയൊക്കെ ഈ ലോകം ഒന്ന് കണ്ടിരുന്നുവെങ്കില്‍". 
അവരോടു പറയാന്‍ എനിക്ക് മറുപടിയില്ലായിരുന്നു. ആ നദീ തീരത്തുനിന്ന് മടങ്ങുമ്പോള്‍ റിഷ എന്നോട് പറഞ്ഞു. "ആ അമ്മ ഒരിക്കല്‍ ഒരു നല്ല മകളായി, ഭാര്യയായി, മാതാവായി, സുഹൃത്തായി തന്റെ കര്‍മ്മങ്ങള്‍ നിറവേറ്റിയവരായിരിക്കണം. പക്ഷെ ഇപ്പോള്‍ ജീവിതത്തിലെ ഈ സായാഹ്ന സമയത്ത് അവരെ ആര്‍ക്കും വേണ്ടാതായി." അവന്‍ പറഞ്ഞതെത്ര ശരിയാണ്. ആധുനികമെന്നു അഭിമാനിക്കുന്ന, പരിഷ്കാരിയായ നമ്മളുടെ പ്രവൃതികളിലെന്തേ പരിഷ്കാരമില്ലാതെ പോയി. ലോകമേ നീ ഒന്ന് ഉണര്‍ന്നു വെങ്കില്‍. സ്വന്തം അമ്മയുടെ തേങ്ങല്‍ നിനക്കൊന്നു കാണാന്‍, കേള്‍ക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, ആ മിഴി നീര്‍ ഒന്ന് തുടക്കുവാന്‍ ആയെങ്കില്‍.